ന്യൂഡല്‍ഹി: കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയില്‍ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും രോഗത്തിന്റെ സാഹചര്യത്തില്‍ ഒരാളും അലസത കാട്ടരുതെന്നും ഒരു പൗരനും ലാഘവത്തോടെ കോവിഡ് ഭീതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യം കൊറോണ വൈറസ് ബാധയെ കരുതലോടെ നേരിടണം. ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്ത പൂര്‍ണമായും തെറ്റാണ്. ഈ മഹാമാരി പരക്കുന്നതില്‍ ഇന്ത്യ ശ്രദ്ധാലുവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ 130 കോടി ജനങ്ങളൂം അവരുടെ കുറച്ച് ദിനങ്ങള്‍ രാജ്യത്തിന് നല്‍കണമെന്നും മോദി പറഞ്ഞു.
ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു
ഞായറാഴ്ച ജനത കർഫ്യു ആയി കണ്ട് ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ വീട്ടില്‍നിന്നു പുറത്തിറങ്ങുന്നതിനാണ് വിലക്ക്. ജനങ്ങള്‍ക്കു വേണ്ടി ഏര്‍പ്പെടുത്തുന്ന ജനതാ കര്‍ഫ്യൂ ആണിതെന്നും കോവിഡ്-19 വ്യാപനം തടയുന്നതിനു വേണ്ടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments