
തൃശൂര്‍: സ്‌ക്കൂള്‍ കാലം മുതല്‍ തുടങ്ങിയ പ്രണയം വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ വിവാഹത്തിൽ കലാശിച്ചെങ്കിലും വിധി നന്ദകുമാറിന് നൽകിയത് വലിയ ദുഃഖം. ടോറസിന്റെ രൂപത്തിലെത്തിയ മരണം നൈമയുടെ ജീവന്‍ കവര്‍ന്നെടുത്തു.ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ടൂവീലര്‍ ടോറസ് ലോറിയിലിടിച്ച് മണത്തല ബോബി റോഡ് രാമടി വീട്ടില്‍ നന്ദ കിഷോറിന്റെ ഭാര്യ നൈമ(23) മരണപ്പെട്ടത്. നൈമ യാഥാസ്ഥിക മുസ്ലിം കുടംബത്തിലെ അംഗമായിരുന്നതിനാല്‍ വീട്ടുകാര്‍ കടുത്ത എതിര്‍പ്പിലായിരുന്നു.
കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഇരുവരും ഹൈന്ദവ വിധി പ്രകാരം വിവാഹിതരായത്. ഭീഷണികളെയും സംഘര്‍ഷങ്ങളേയും തരണം ചെയ്തു ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ മതമൗലികവാദികളുടെ രൂക്ഷമായ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഇതിനിടയിലാണ് നൈമ വാഹനാപകടത്തില്‍ മരണപ്പെടുന്നത്. തെക്കേ പുന്നയൂര്‍ പള്ളിക്ക് വടക്ക് കരിപ്പോട്ടയില്‍ മദീന മൊയ്തൂട്ടിയുടെയും റസിയയുടെയും മകളായ നൈമ ഏറെ നാള്‍ നന്ദകിഷോറുമായി പ്രണയത്തിലായിരുന്നു.ഇസ്ലാ മതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് വിവാഹം ചെയ്തതിനാല്‍ മത മൗലിക വാദികളുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഇരുവരെയും ഒന്നിച്ച ജീവിക്കാന്‍ അനുവദിക്കില്ല എന്നുള്ള ഭീഷണികള്‍ ഉണ്ടായിരുന്നു. എങ്കിലും മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് കണ്ടെത്തൽ. സ്‌കൂട്ടറിന്റെ അമിത വേഗതയും ബസിനെ ഓവർടേക്ക് ചെയ്തപ്പോഴുണ്ടായ അപകടവുമാണ് മരണകാരണം. ഇടിയുടെ ആഘാതത്തില്‍ നടു ഒടിഞ്ഞു പോയിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നന്ദകുമാറിന്റെ വീട്ടില്‍ സംസ്‌ക്കരിച്ചു. ഇതിനിടെ സോഷ്യൽ മീഡിയയിൽ ചിലരുടെ പോസ്റ്റുകൾ നന്ദകിഷോറിന്റെയും കുടുംബത്തിന്റെയും ദുഖത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ളവയാണ്.
കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി: നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി
മരണത്തില്‍ മത പരമായ വിദ്വേഷം പരത്തി സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നതായി ബന്ധുക്കളുടെ പരാതി. നൈമ ഇസ്ലാം മത വിശ്വാസിയായിരുന്നു. ഇസ്ലാം മതത്തില്‍ നിന്നും ഹിന്ദുവായ ഒരാളോടൊപ്പം വിവാഹം കഴിച്ച് ജീവിക്കുന്നതിന് ചിലര്‍ മതവിദ്വേഷം പടര്‍ത്തി മാനസികമായി ഉപദ്രവിച്ചിരുന്നു. പലപ്പോഴും നന്ദകിഷോറിന്റെ വീടിന് ചുറ്റും അപരിചിതര്‍ വന്നു പോകുന്നത് പതിവായിരുന്നു.ഈ വാഹനാപകടത്തിന് കാരണം ഇസ്ലാം മതത്തെ തള്ളിപ്പറഞ്ഞ് ഖാഫിറായ ഒരാളോടൊപ്പം പോയതിനാലാണ് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ മരണം ആഘോഷിക്കുന്ന മത ഭ്രാന്തന്മാരെ ആദ്യമായാണ് കാണുന്നതെന്ന് നന്ദകിഷോറിന്റെ ബന്ധുക്കള്‍ പറയുന്നു. നൈമയെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് നന്ദകിഷോറും ബന്ധുക്കളും.
Post Your Comments