ന്യൂഡല്‍ഹി: ഇറാനില്‍ ഇന്ത്യക്കാരന്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു മരിച്ചു. വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാര്‍ക്ക് ഇറാനിയന്‍ സര്‍ക്കാര്‍ ചികിത്സാസൗകര്യവും മികച്ച പരിചരണവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഇറാനില്‍നിന്ന് ഇതിനോടകം 590 പേരെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാര്‍ക്ക് ഇറാനിയന്‍ സര്‍ക്കാര്‍ ചികിത്സാസൗകര്യവും മികച്ച പരിചരണവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Post Your Comments