Latest NewsNewsIndia

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. ഇതുവരെ 166 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് തെലങ്കാനയിൽ ഏഴ് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ പൗരന്മാർക്കാണ് തെലങ്കാനയിൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം ട്രെയിനിലും ബസിലുമായാണ് ഇവർ തെലങ്കാനയിലെ കരിം നഗറിൽ എത്തിയത്.

ഇന്നലെ തെലങ്കാനയിൽ ഒരാൾക്കും രാജസ്ഥാനിൽ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് 19 സംശയിക്കുന്നയാൾ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.

അതേസമയം, കൊവിഡ് 19 പശ്ചാത്തലത്തില്‍ സിബിഎസ്ഇയുടെ 10, പ്ലസ്ടു അടക്കമുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാർ നിർദേശിച്ചു. എല്ലാ പരീക്ഷകളും മാര്‍ച്ച് 31 ന് ശേഷം നടത്താവുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ALSO READ: തെലങ്കാനയില്‍ ഏഴ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, ഗചിബോളി സ്റ്റേഡിയം ക്വാറന്റൈൻ സെന്ററാക്കി മാറ്റി കെസിആർ സർക്കാർ

എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല. പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button