Latest NewsNewsIndia

കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടമായ സമൂഹ വ്യാപനമെന്ന ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് ഇന്ത്യയും അടുക്കുന്നു : ഈ ദിനങ്ങള്‍ ഏറെ നിര്‍ണായകമെന്ന് പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടമായ സമൂഹ വ്യാപനമെന്ന ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് ഇന്ത്യയും അടുക്കുന്നു. ഉത്തര്‍പ്രദേശില്‍നിന്ന് ഡല്‍ഹി വഴി ചെന്നൈയിലെത്തി കോവിഡ്-19 സ്ഥിരീകരിച്ച 20കാരന്‍ വിദേശത്തുപോയിട്ടില്ല. ഇതിനാല്‍ത്തന്നെ ഇയാള്‍ക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് കൃത്യമായി കണ്ടെത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ലെന്നാണു വിവരം. ഈ ദിനങ്ങള്‍ ഏറെ അപകടകരവും നിര്‍ണായകവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.

Read Also : കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം : നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ആ നിയമം കേന്ദ്രം പ്രാബല്യത്തില്‍ വരുത്തി

വൈറസ് ബാധിച്ച രാജ്യത്തേക്ക് യാത്ര ചെയ്യാതിരിക്കുകയോ അവിടങ്ങളില്‍നിന്നു വന്നവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് രോഗം ബാധിക്കുമ്പോഴാണ് സമൂഹ വ്യാപനം ഉണ്ടാകുന്നത്. അതേസമയം, ഇന്ത്യയില്‍ സമൂഹ വ്യാപനം ആരംഭിച്ചുണ്ടാകാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും നിരീക്ഷണത്തില്‍ ഇരിക്കുന്നവരെയും മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതുകൊണ്ട് പരിശോധന സമ്പൂര്‍ണമാണെന്നു പറയാനാകില്ല. കൂടുതല്‍പ്പേരെ പരിശോധിക്കുമ്പോഴേ ഫലം കൃത്യമാകൂ. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) കൂടുതല്‍ പേരെ പരിശോധിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടോ മൂന്നോ ആഴ്ച മുന്‍പുതന്നെ ഇന്ത്യയില്‍ സമൂഹവ്യാപനം ആരംഭിച്ചിരിക്കാമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, ഇക്കണോമിക്‌സ് ആന്‍ഡ് പോളിസി ഡയറക്ടര്‍ രമണന്‍ ലക്ഷ്മണന്‍ പറയുന്നു. മറ്റു രാജ്യങ്ങളില്‍ സമൂഹവ്യാപനം ആരംഭിച്ചപ്പോള്‍ത്തന്നെ ഇന്ത്യയിലും ആരംഭിച്ചിരിക്കാം. 1.34 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയില്‍ രാജ്യം ആവശ്യപ്പെടുന്ന തരത്തിലുള്ള സാംപിള്‍ പരിശോധനകള്‍ നടന്നിട്ടില്ലാത്തതിനാലാണ് ഇതു തിരിച്ചറിയപ്പെടാതെ പോകുന്നതെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button