Latest NewsUAENewsGulf

മാതാപിതാക്കള്‍ക്ക് പൊലീസിന്റെ അറിയിപ്പ്

അബുദാബി : മാതാപിതാക്കള്‍ക്ക് പൊലീസിന്റെ അറിയിപ്പ്. കുട്ടികള്‍ അബദ്ധത്തില്‍ അപകടങ്ങളില്‍പെടാതിരിയ്ക്കാന്‍ എപ്പോഴും ശ്രദ്ധിയ്ക്കണമെന്ന് മാതാപിതാക്കള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. കെട്ടിടങ്ങളില്‍ നിന്ന് വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി കുട്ടികള്‍ക്ക് സുരക്ഷിതവും, അപകടരഹിതവുമായ അന്തരീക്ഷം ഒരുക്കണമെന്ന് അബുദാബി പോലീസാണ് എല്ലാ മാതാപിതാക്കളോടും ആവശ്യപ്പെട്ടത്.

കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനും തുറന്ന ജാലകങ്ങള്‍ക്കും, ബാല്‍ക്കണികള്‍ക്കും സമീപം പോകാന്‍ അനുവദിക്കരുതെന്നും, അതുപോലെ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങളോ ഗ്യാസ് പൈപ്പ്‌ലൈനുകളുടെയോ സമീപം കുട്ടികള്‍ പോകാനോ കളിക്കാനോ അനുവദിക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു.കുട്ടികള്‍ നീന്തല്‍ക്കുളങ്ങളില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങളുടെ പ്രധാന കാരണം അശ്രദ്ധയാണെന്നും,ലൈഫ് ഗാര്‍ഡിന്റെ സാന്നിധ്യത്തില്‍ മാത്രമേ കുട്ടികളെ നീന്താന്‍ അനുവദിക്കാവു എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button