ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥരീകരിച്ചു. ബെംഗളൂരുവിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം 13 ആയി. അമേരിക്കയില്‍ നിന്ന് മാര്‍ച്ച് ആറിന് ബെംഗളൂരുവിലെത്തിയ 56 വയസ്സുകാരനും സ്‍പെയിനില്‍ നിന്ന് മടങ്ങിയെത്തിയ 25 വയസ്സുകാരിക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 152 ആയി. കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ മരണപ്പെട്ടത് മൂന്ന് പേരാണ്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ഇന്ത്യ കൊവിഡ് ബാധയില്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിരീക്ഷിക്കുന്നത്. കേരളത്തില്‍ 27 പേരാണ് ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകമാനം 8,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു കഴിഞ്ഞു.
കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വൈഷ്‍ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര റദ്ദാക്കിയതായി ജമ്മു കശ്‍മീര്‍ ഭരണകൂടം അറയിച്ചു. ബുധനാഴ‍്‍ച മുതലാണ് നിരോധനം. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
ALSO READ: കോവിഡ് 19: ബിജെപിയുടെ മുഴുവന്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കുന്ന കാര്യത്തിൽ ജെപി നദ്ദ പറഞ്ഞത്
അതേസമയം, വിദേശരാജ്യങ്ങളില്‍ കഴിയുന്ന 276 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി ലോക സഭയില്‍ അറിയച്ചതാണിത്. രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ ഇറാനിലാണ്. യുഎഇയില്‍ 12 പേര്‍ക്കും ഇറ്റലിയില്‍ അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഓരോ ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്.
Post Your Comments