ന്യൂ ഡൽഹി : റെഡ്മി നോട്ട് 7 പ്രോ പൊട്ടിത്തെറിച്ച സംഭവത്തിൽ, പ്രതികരണവുമായി ഫോൺ നിർമാതാക്കളായ ഷവോമി. ഫോൺ നേരത്തെ തന്നെ കേടുവന്നതാണെന്നും ഇതിനാലാണ് പൊട്ടിത്തെറിച്ചതെന്നുമാണ് ഷവോമി നൽകുന്ന വിശദീകരണം. ഫോൺ എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഷവോമി നൽകിയിട്ടില്ല,ഉപഭോക്താവിന് സമ്പൂർണ്ണ സംതൃപ്തി ഉറപ്പാക്കിക്കൊണ്ട് ഈ കേസ് സൗഹാർദ്ദപരമായി പരിഹരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഗുഡ്ഗാവ് സ്വദേശി വികേഷ് കുമാറിന്റെ ഫോണ്‍ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്, ശനിയാഴ്ചയായിരുന്നു സംഭവം. സ്‌ഫോടനത്തെത്തുടര്‍ന്ന് തന്റെ ഫോണ്‍ പൂര്‍ണ്ണമായും പൊട്ടിത്തെറിച്ചതായും ബാഗ് കത്തി ചാമ്പലായതായും വികേഷ് സമൂഹ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല. 2019 ഡിസംബറിലാണ് ഫോൺ വാങ്ങിയത്. ഫോണിന്‍റെ യഥാര്‍ത്ഥ ചാര്‍ജര്‍ ഉപയോഗിച്ചാണ് എല്ലാ തവണയും ചാർജ് ചെയ്തിരുന്നത്. താന്‍ തെറ്റായതൊന്നും നടത്തിയില്ല, പക്ഷേ, ഷവോമി സര്‍വ്വീസ് സെന്‍ററില്‍ നിന്നുള്ള പ്രതികരണത്തില്‍ താന്‍ നിരാശനാണ്.
സ്‌ഫോടനത്തിന് ആദ്യം കുറ്റപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നു അറിയിക്കുകയും ചെയ്തു. സര്‍വീസ് സെന്‍ററില്‍ നിന്ന് മോശം പ്രതികരണം ലഭിച്ചതോടെയാണ് വികേഷ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ശേഷം ഇവർ ഇവര്‍ അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പുതിയ ഫോണിന്‍റെ അമ്പതു ശതമാനം നല്‍കാമെന്നു വാഗ്ദാനം ചെയ്തു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഷവോമി തന്നെ രംഗത്തെത്തിയത്.
Post Your Comments