Latest NewsKeralaNews

തങ്ങളുടെ കാര്യം ഇതിലൂടെ ഭദ്രമാക്കി കളയാം എന്ന് കരുതേണ്ട; പണം തിരിച്ചു കൊടുക്കണം; താക്കീത് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ഭീതി മൂലം നിരവധി വിവാഹങ്ങളാണ് മാറ്റിവെച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ മുന്‍കൂറായി വാങ്ങിയ തുക കല്യാണ മണ്ഡപ, ഓഡിറ്റോറിയം ഉടമകള്‍ തിരിച്ചു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഡ്വാന്‍സ് തുക മടക്കി നല്‍കുന്നില്ലെന്ന് പലയിടത്ത് നിന്നും പരാതി വന്നിരുന്നു. ഈ ഘട്ടത്തില്‍ പണം തിരിച്ചുകൊടുക്കാതിരിക്കുക എന്നത് നല്ല കാര്യമല്ല. തങ്ങളുടെ കാര്യം ഇതിലൂടെ ഭദ്രമാക്കി കളയാം എന്ന് കരുതേണ്ട. പണം തിരിച്ചു കൊടുക്കുന്നതാണ് ഉത്തമമായ കാര്യം. ഇതില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button