Latest NewsNewsIndia

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി

ന്യൂ ഡൽഹി : നിര്‍ഭയ കേസിൽ വധശിക്ഷക്ക് മുന്നോടിയായി ഡമ്മി പരീക്ഷണം നടത്തി, ഇന്ന് രാവിലെയായിരുന്നു  പരീക്ഷണം. ഇന്നലെ തന്നെ ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു. മറ്റന്നാള്‍(മാർച്ച് 20) ആണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അരാച്ചാര്‍ പവന്‍ കുമാര്‍ ജയിലില്‍ എത്തിയതോടെ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് മുകേഷ് സിംഗ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷക്കെതിരെ മുകേഷ് സിംഗിന്റെ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്നലെ തള്ളിയിരുന്നു.

Also read : നെല്‍പാടം കണ്ട് ഇഷ്ടം തോന്നി കിടന്നുറങ്ങിയ ഫ്രഞ്ച് പൗരന് കിട്ടിയ പണി ഇങ്ങനെ

ശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ നാല് പ്രതികളും നിയമപരമായ അവസാന സാധ്യതകളും തേടുകയാണ്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ്ഠാക്കൂറും പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലെ തീരുമാനം ഇന്നോ നാളയോ ലഭിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button