KeralaLatest NewsNews

പള്ളിത്തര്‍ക്കം : സംസ്ഥാനസര്‍ക്കാറിനും യാക്കോബായ സഭയ്ക്കും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി : സുപ്രീംകോടതി വിധി നടപ്പിലാക്കണം

കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്, സംസ്ഥാന ലര്‍ക്കാറിനും യാക്കോബായ സഭയ്ക്കും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാനസര്‍ക്കാരിന്റെയും യാക്കോബായ സഭയുടെയും ഹര്‍ജികള്‍ കോടതി തള്ളി. സുപ്രീംകോടതി വിധിക്ക് അനുസൃതമായാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

read also : കോതമംഗലം പള്ളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവിട്ടാല്‍ ജഡ്ജിയെ പച്ചയ്ക്ക് കത്തിക്കും… ഹൈക്കോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍

കോടതി വിധി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പള്ളി ഏറ്റെടുക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കണം. ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. 1934ലെ ഭരണഘടന അനുസരിച്ച് കോതമംഗലം പള്ളി ഭരണം നിര്‍വ്വഹിക്കപ്പെടണമെന്നും ഹൈക്കോടതി പറഞ്ഞു.

സുപ്രീം കോടതി വിധിക്ക് എതിരാണ് സിംഗിള്‍ ബഞ്ച് വിധി എന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button