കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ടിരുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടിയതായി നോര്‍വീജിയന്‍, സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ വ്യക്തമാക്കി.
യൂറോ കപ്പിന്റെ അവസാന ഘട്ട മത്സരങ്ങള്‍ എന്തെങ്കിലും കാരണം കൊണ്ട് മാറ്റി വെക്കേണ്ടി വരുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. കോവിഡ് 19 ലോകമെങ്ങും വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് മുമ്പ് പുറത്ത് വന്ന ഫിക്‌സ്ചര്‍ പ്രകാരം യൂറോ കപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് നീട്ടിയതോടെ അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയാകും യൂറോ കപ്പ് നടക്കുക.ഇതോടെ കോപ്പ അമേരിക്കയും യൂറോ കപ്പും ഒരേ ദിനമായിരിക്കും ആരംഭിക്കുക.
Post Your Comments