![](/wp-content/uploads/2020/03/schattorie.jpg)
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ എല്‍കോ ഷറ്റോരി എഫ് സി ഗോവയിലേക്കെന്ന് റിപ്പോര്‍ട്ട്. ക്ലബുമായി ഷറ്റോരി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഗോവയുടെ പരിശീലകരാകാന്‍ ലോകത്തെ വന്‍ പരിശീലകര്‍ തന്നെ രംഗത്ത് ഉണ്ടെങ്കിലും അവര്‍ അറ്റാക്കിംഗ് ശൈലിയില്‍ കളിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിനെ പരിചയമുള്ള പരിശീലകരെ ആണ് തിരയുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് ഷറ്റോരിയെ മാറ്റുകയാണ് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗോവയും ഷറ്റോരിയുമായുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഷറ്റോരി ഗോവയുടെ പരിശീലകനാകും എന്ന് ഉറപ്പിച്ചു പറയാനാകില്ല.
ഗോവയുടെ പരിശീലകനാകാന്‍ താല്പര്യം പ്രകടിപ്പിച്ച് ബ്രസീല്‍ മുന്‍ കോച്ച് ദുംഗ, ഡച്ച് പരിശീലകരായ ഹിഡിങ്ക്, സ്റ്റാം എന്നിവരെല്ലാം അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അവരുമായി ചര്‍ച്ച നടത്തിയെ ശേ,മെ തീരുമാനമുണ്ടാകു.
Post Your Comments