തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശികളും വിദേശത്ത് നിന്ന് എത്തിയവരും അടക്കം കാൽ ലക്ഷത്തോളം പേർ കൊവിഡ് 19 നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സാഹചര്യം കൈവിട്ട് പോയിട്ടില്ലെന്നും എന്നാൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വർക്കലയിൽ രോഗിയുമായി അടുത്തിടപഴകിയ 30 പേർക്ക് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള ബ്രിട്ടീഷ് പൗരന്റെ ഭാര്യയുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവായതും വലിയ ആശ്വാസമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ഇനി തുറന്ന സ്ഥലത്ത് നടത്തും
കേരളത്തിൽ 25603 നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 25363 വീടുകളിലും 237 പേർ ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments