കൊച്ചി: കൊറോണ ഭീതി പടരുന്നതിനിടെ സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിനിടെ കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. ജീവനക്കാരെ ഉള്‍പ്പടെ അകത്തിട്ട് ഷട്ടര്‍ താഴ്ത്തുകയായിരുന്നു.തുടർന്ന് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം ബിവറേജസ് ഔട്ട്ലെറ്റ് തുറന്നു. നഗരത്തിലെ മറ്റ് ഔട്ട്ലെറ്റുകളും പൂട്ടിക്കുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments