വാഷിംഗ്ടണ്‍: കൊവിഡ് 19 രോഗം തടയാനുള്ള വാക്സിന് പരീക്ഷണം മനുഷ്യരിൽ നടത്താനൊരുങ്ങി അമേരിക്ക. യുഎസിലെ സിയാറ്റിലിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വയം സന്നദ്ധരായ 45 പേരിലാണ് പരീക്ഷണം നടത്തുന്നത്. ഇവര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്. കൂടുതല്‍ പരീക്ഷണഘട്ടത്തിലൂടെ ഇവ ഫലവത്തും സുരക്ഷിതവുമാണെന്ന് തെളിയണം. ഇതിനുശേഷം വാക്സിന് വികസിപ്പിക്കാന്‍ ഒന്നുമുതല്‍ ഒന്നരവര്‍ഷം വരെ എടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
Read also: എ.ടി.എം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ നിരുപദ്രവകരമായ ജനിതക കോഡിന്റെ പകര്‍പ്പ് ഉള്‍ക്കൊള്ളുന്നതാണ് വാക്സിന്. വാക്സിന് സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്സിന് ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments