കുണ്ടറ: കൊല്ലത്ത് രണ്ടാനച്ഛന്‍ ഒന്നര വയസുകാരിയായ പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേപ്പാള്‍ സ്വദേശിനിയുടെ മകളെയാണ് ബീഹാര്‍ സ്വദേശിയായ രണ്ടാനച്ഛൻ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് നേപ്പാള്‍ സ്വദേശിനിയും, മകളും ബീഹാര്‍ സ്വദേശിയുമായി താമസം ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. നാട്ടുകാരാണ് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ALSO READ: ലൈംഗിക തൊഴിലാളികളെയും കോവിഡ് പിടി മുറുക്കി; വേശ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നടത്തിപ്പുകാർ പറഞ്ഞത്
സംഭവത്തെ തുടര്‍ന്ന് രണ്ടാനച്ഛനെതിരെ കുണ്ടറ പോലിസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. തലയ്ക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നതായി പോലീസ് പറയുന്നു.
Post Your Comments