കല്ലമ്പലം: കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്ന റിട്ട.ജോയിന്റ് ആർ.ടി.ഒ. മരിച്ചു. കൊച്ചി കടവന്ത്ര ചെറുവരമ്പത്ത് സൗപർണികയിൽ നന്ദകുമാർ (72) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെ കല്ലമ്പലത്തിന് സമീപം ഇരുപത്തിയെട്ടാംമൈലിലാണ് അപകടം.
നന്ദകുമാറാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ നന്ദകുമാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്കു പോയ സൂപ്പർ ഫാസ്റ്റും എതിർദിശയിൽ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Post Your Comments