Latest NewsKeralaNews

കൊറോണ ഭീതി; ഖത്തറില്‍ നിന്നും മകൻ വരുന്നതിന് മുൻപ് അച്ഛനും അമ്മയും നാടുവിട്ടു

വള്ളിക്കുന്ന്: ഖത്തറില്‍ നിന്നും മകൻ വരുന്നതിന് മുൻപ് കൊറോണ ഭീതിയിൽ അച്ഛനും അമ്മയും നാടുവിട്ടു. ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളം വഴി ഖത്തറില്‍ നിന്നെത്തിയ മലപ്പുറം അരിയല്ലൂര് സ്വദേശിയായ യുവാവിന്റെ മാതാപിതാക്കളാണ് നാടുവിട്ടത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയമാവുകയും രോഗലക്ഷണങ്ങളില്ലെന്ന് കാണുകയും ചെയ്തിരുന്നു. ഇക്കാര്യം മകന്‍ മാതാവിനെയും പിതാവിനേയും അവിടെവെച്ചു തന്നെ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്നാണ് സൂചന. എന്നാൽ ഇയാൾ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കളെ കാണാതായിരുന്നു. വിവരമറിഞ്ഞെത്തിയ അയല്‍വാസികളായ ചില ബന്ധുക്കളാണ് ഭക്ഷണം എത്തിച്ചു കൊടുത്തതെന്നാണ് നാട്ടുകാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button