ജയില്‍ ഡിഐജി ഓഫീസില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് സുരേഷ് കുമാറിനെയാണ് പൂജപ്പുര ഡിഐജി ഓഫീസിലെ ഗാര്‍ഡ് റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി.
രണ്ട് മാസം മുമ്പ് ശിക്ഷണ നടപടികളുടെ ഭാഗമായി വിയ്യൂരില്‍ നിന്ന് സുരേഷ് കുമാറിനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അത് കൂടാതെ ആറ് മാസം മുമ്പ് ഇയാളെ മദ്യ വിമുക്ത ചികിത്സയ്ക്കും വിധേയനായിരുന്നു.
Post Your Comments