![](/wp-content/uploads/2020/03/lorryb.jpg)
പെരുമ്പാവൂര്‍: കഴിഞ്ഞ ഒരാഴ്ചയായി പെരുമ്പാവൂര്‍ ഇ.വി.എം.തീയറ്ററിന് എതിര്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് കണ്ടെത്തിയത് ആശുപത്രി മാലിന്യങ്ങള്‍. ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ നാട്ടുകാരാണ് ഈ വിവരം അധികൃതരെ അറിയിച്ചത്. പിന്നീട് നഗരസഭയിലെ ഹെല്‍ത് സൂപ്പര്‍വൈസര്‍ വി.ബദറുദ്ദീന്റെ നേതൃത്വത്തില്‍ വാഹനം തുറന്ന് പരിശോധിച്ചപ്പോളാണ് ആസുപത്രി മാലിന്യങ്ങള്‍ കണ്ടത്. തുടര്‍ന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറി അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
കൊറോണ പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യം കയറ്റിവന്ന ഒരു വലിയ വാഹനം ഇത്രയധികം ദിവസം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്നത് അധികൃതരുടെ പിടിപ്പ് കേടെന്നാണ് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് കൊണ്ടു പോകുന്ന മാലിന്യമാണ് വാഹനത്തിലെന്ന് വാഹന ഉടമ പറഞ്ഞതായി പൊലീസ് പറഞ്ഞു.
Post Your Comments