കോഴിക്കോട്: ഭരണഘടനയെയും നിയമവാഴ്ചയെയും ഒറ്റയടിക്ക് ചവറ്റുകൊട്ടയിൽ തള്ളാനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ശ്രമമെന്ന് എഴുത്തുകാരന് സക്കറിയ. പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തില്‍ വര്‍ഗീയമായി പെരുമാറിയ സുരക്ഷ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരായ മന്ത്രിയുടെ പ്രതികരണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ഇന്ത്യക്കാരുമായും നരേന്ദ്ര മോദിയുടെ ഭരണകൂടവുമായും ഏറ്റവും സൗഹൃദം പുലര്‍ത്തുന്നവരാണ് ഗള്‍ഫ് രാജ്യങ്ങള്‍. ലക്ഷോപലക്ഷം മലയാളികളുടെയും അത്രതന്നെ മറ്റിന്ത്യക്കാരുടെയും ജീവിതകേന്ദ്രങ്ങളായ നാടുകളെ ഇന്ത്യ വിരുദ്ധതയുടെ കേന്ദ്രങ്ങളെന്ന് അദ്ദേഹം ചാപ്പ കുത്തുകയാണെന്നും സക്കറിയ ആരോപിച്ചു.
ഇന്ത്യന്‍ പൗരന് പല തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് സംശയാസ്പദമാണെന്നു തീരുമാനിക്കാന്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് ഏതു ഇന്ത്യന്‍ നിയമമാണ് അനുമതി നല്‍കുന്നത്. ഗള്‍ഫിലെ സ്ഥിരം സന്ദര്‍ശകരായ ആര്.എസ്.എസ് പ്രചാരകരുടെയും മറ്റു ഭാരവാഹികളുടെയും പാസ്പോര്ട്ടുകള് കണ്ടാല്‍ ഇവർ എന്ത് പറയുമായിരുന്നുവെന്നും സക്കറിയ കൂട്ടിച്ചേർക്കുന്നു.
Post Your Comments