ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചതില്‍നിന്ന് വ്യത്യസ്ഥമായ രീതിയില്‍ പാകിസ്ഥാനില്‍ ക്വാറന്റൈന് സ്വീകരിച്ചതിനാല്‍ കൊറോണ കേസുകള്‍ കൂടാന്‍ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 193 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചത്. സിന്ധ് മേഖലയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 155 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇതില്‍ ഇറാനില്‍ പോയ 119 തീര്‍ഥാടകരും ഉള്‍പ്പെടും.
14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കാതെയും സംശയം തോന്നുന്നവര്‍ക്ക് വീണ്ടും വീണ്ടും ടെസ്റ്റ് ചെയ്തു നോക്കാത്തതുമാണ് പാകിസ്ഥാനില്‍ കൊറോണ കേസുകള്‍ കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 36 കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സിന്ധ് മേഖലയില്‍ സ്ഥിരീകരിച്ചത്. ലാഹോര്‍ മേഖലയില്‍ ആറും ഖൈബര്പക്തുന്ഖവയില് 15ഉം ബലോചിസ്ഥാനില്‍ പത്തും പേരില്‍ കൊറോണ സ്ഥിരീകരിച്ചു.
മതിയായ ക്വാറന്റൈന് പൂര്‍ത്തിയാക്കാത്ത നിരവധി പേരില്‍ രോഗലക്ഷണങ്ങളുണ്ട്. ഇവരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. കൂടുതല്‍ കേസുകള്‍ പോസിറ്റീവാകാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
അതേസമയം കൊറോണയെ നേരിടേണ്ടത് സംബന്ധിച്ച് എല്ലാ രാജ്യങ്ങള്‍ക്കും വ്യക്തമായ സന്ദേശം നല്കിയിട്ടുള്ളതാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗ്രബ്രേശ്യസ് പറഞ്ഞു.
Post Your Comments