ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും സജീവമെന്ന് അവകാശപ്പെട്ട് ഡൽഹി സർക്കാർ. അതേസമയം രണ്ട് മരണം നടന്നിട്ടും കൊവിഡ് എന്താണെന്ന് പോലും അറിയാത്തവരും ധാരാളമുണ്ട്. താഴേ തട്ടില്‍ ബോധവത്ക്കരണം പോലും നടക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണിത്. പ്രമുഖ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ മിക്ക കോളനികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. മുന്‍സിപ്പല്‍ അധികൃതര്‍ ഈ ഭാഗങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആളുകൾ പറയുന്നത്. ഒരു ആരോഗ്യപ്രവർത്തകനോ സർക്കാർ ഉദ്യോഗസ്ഥരോ ഇതുവരെ ആരോഗ്യപ്രവർത്തനങ്ങൾക്കായി തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പ്രദേശവാസികൾ കൂട്ടിച്ചേർക്കുന്നു.
Post Your Comments