KeralaLatest NewsNews

ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നത് മികച്ച ഭക്ഷണം … മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണം : ഭക്ഷണങ്ങളുടെ മെനു ഇങ്ങനെ

കൊച്ചി : ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നത് മികച്ച ഭക്ഷണം , മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണം. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ ഭക്ഷണക്രമമാണ് അധികൃതര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കു നല്‍കുന്ന ഭക്ഷണത്തിന്റെ മെനു ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ പ്രസിദ്ധീകരിച്ചു. മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണക്രമമാണ് ഒരുക്കിയിരിക്കുന്നത്.

Read Also : കോവിഡ് 19 : വി മുരളീധരന്റെ പരിശോധാ ഫലം പുറത്ത്

മലയാളികള്‍ക്കു ദോശ, സാമ്പാര്‍, രണ്ടു മുട്ട, രണ്ടു ഓറഞ്ച്, ചായ, മിനറല്‍ വാട്ടര്‍ എന്നിവ അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രാവിലെ ഏഴരയ്ക്കാണ് അത്. പത്തരയ്ക്കു വീണ്ടും ജ്യൂസ് നല്‍കും. വിദേശികള്‍ക്കു സൂപ്പും പഴങ്ങളും അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രണ്ടു പുഴുങ്ങിയ മുട്ടയും ഒപ്പമുണ്ട്. 11 മണിക്കു പൈനാപ്പിള്‍ ജ്യൂസ്.

ഉച്ചയ്ക്കു 12 മണിക്കു ചപ്പാത്തി, ചോറ്, മീന്‍ വറുത്തത്, തോരന്‍, തൈര്, മിനറല്‍ വാട്ടര്‍ എന്നിവയാണ് മലയാളികള്‍ക്കു നല്‍കുന്നത്. ടോസ്റ്റഡ് ബ്രഡ്, ചീസ്, പഴങ്ങള്‍ എന്നിവയാണ് വിദേശികള്‍ക്കു നല്‍കുന്നത്. മലയാളികള്‍ക്കു വൈകിട്ട് ചായക്കൊപ്പം പലഹാരവും നല്‍കും.

ജ്യൂസാണ് വിദേശികള്‍ക്ക്. രാത്രിയില്‍ അപ്പത്തിനൊപ്പം വെജിറ്റബിള്‍ കറിയും രണ്ടു ഏത്തപ്പഴവുമാണ് മലയാളികളുടെ ഭക്ഷണം. വിദേശികള്‍ക്ക് ടോസ്റ്റഡ് ബ്രഡും സ്‌ക്രാമ്ബിള്‍ഡ് മുട്ടയും പഴങ്ങളും. കുട്ടികള്‍ക്കു പാലും നല്‍കും. ഭക്ഷണക്രമത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ എത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button