പത്തനംതിട്ടയില്‍, ഇരവിപേരൂരിലെ പള്ളിയില്‍ പുരോഹിതന്‍ കുര്‍ബാന അര്‍പ്പിച്ചതിനെ തുടര്‍ന്ന് 69 പേര്‍ നിരീക്ഷണത്തില്‍.റാന്നിയില്‍ രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ ബന്ധുക്കളുമായി അടുത്തിടപഴകിയിരുന്ന പുരോഹിതനാണ് ഇരവിപേരൂരിലെ ക്നാനായ പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചത്. എന്നാൽ പുരോഹിതന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. വിവരമറിഞ്ഞതോടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടാണ് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയത്.
നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടവരില്‍ ചെറിയ കുട്ടികളും, പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ഏഴ് കുട്ടികളും ഉള്‍പ്പെടും. ഇവര്‍ക്കായി പ്രത്യേകം പരീക്ഷാ സംവിധാനമൊരുക്കും.കോവിഡ്-19 രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍, പള്ളികളിലും ക്ഷേത്രങ്ങളിലും ആള്‍ക്കാരുടെ സന്ദര്‍ശനം പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. ആരാധനാലയങ്ങളും ആള്‍ക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിനിടയിലാണ് ഇരവിപേരൂരില്‍ പുരോഹിതന്‍ കുര്‍ബാന നടത്തിയത്. അതേസമയം മലപ്പുറത്തും സമാന സംഭവം ഉണ്ടായി.
കൊറോണ വ്യാപനം തടയുന്നതിനു സര്‍ക്കാര്‍ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച് സ്വലാത്ത് നടത്തിയതിനു സംഘാടകര്‍ക്കെതിരേ പോലിസ് കേസെടുത്തു. പുതുപൊന്നാനി തര്‍ബിയത്തുല്‍ ഇസ് ലാം ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരേയാണ് കേസെടുത്തത്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയവരെ പങ്കെടുപ്പിച്ച് വിലക്ക് ലംഘിച്ച് സ്വലാത്ത് നടത്തിയതിനാണ് നടപടി.
Post Your Comments