ന്യൂഡല്‍ഹി: ദേശീയ പൗരത്വപ്പട്ടിക (എന്‍.പി.ആര്) പ്രക്രിയയില്‍ രേഖകള്‍ ആവശ്യപ്പെടില്ലെന്നും പൗരത്വം സംശയിക്കുന്നവരായി രേഖപ്പെടുത്തില്ലെന്നും പാര്‍ല മെന്റിൽ പ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ 2003ലെ പൗരത്വ നിയമ ഭേദഗതിയില്‍ ഇതിനായി കൊണ്ടുവന്ന ചട്ടം എടുത്തുകളയാന്‍ തയാറാകണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ .ചട്ടത്തിലെ 3, 4, 5, 6, 7 വകുപ്പുകള്‍ വ്യക്തിയെ പൗരത്വം സംശയിക്കുന്നവരായി രേഖപ്പെടുത്താന്‍ അനുമതി നല്‍കുന്നതാണ്. അതു ഭേദഗതി ചെയ്യുംവരെ സമരം തുടരുമെന്ന് പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കശ്മീരില്‍ തടവില്‍ കഴിയുന്ന മറ്റു നേതാക്കളെയും മോചിപ്പിക്കണം. എം.എല്‍.എമാരെ വിലക്കെടുത്ത് കര്‍ണാടകയില്‍ നടപ്പാക്കിയത് ഇപ്പോള്‍ മധ്യപ്രദേശിലും സംഭവിച്ചിരിക്കുകയാണ്. ചങ്ങാത്ത മുതലാളിത്തമാണ് യെസ് ബാങ്കിന്റെതടക്കമുള്ള തകര്‍ച്ചക്കു കാരണമെന്നും ശനി, ഞായര്‍ ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടന്ന പി.ബി വിലയിരുത്തി.
ഡല്‍ഹി കലാപത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം. അതിനായി സ്വതന്ത്ര അന്വേഷണം വേണം. എന്നാല്‍, മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുപയോഗിച്ച് ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് നിരപരാധികളെ ക്രൂശിക്കാന്‍ ഇടയാക്കുകയാണ് ചെയ്യുക.
ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു ; ഷഹീന്‍ബാഗിനും ബാധകം
കുഴപ്പക്കാരെ കൃത്യമായി കണ്ടെത്താന്‍ ഈ സാങ്കേതികതക്കാവില്ല. മുഖംതിരിച്ചറിയല്‍ സാങ്കേതികതക്ക് രണ്ടു ശതമാനം മാത്രമാണ് കൃത്യതയെന്ന് ഡല്‍ഹി പൊലീസും വനിത ശിശുക്ഷേമ മന്ത്രാലയവും 2018ല്‍ ഡല്‍ഹി ഹൈകോടതി മുമ്പാകെ പറഞ്ഞിരുന്നു. സി.സി.ടി.വി കാമറകളും മറ്റും പൊലീസ് തന്നെ അടിച്ചുതകര്‍ക്കുന്നതിന്റെ കൃത്യമായ വിഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. കലാപകാരികളെ സഹായിക്കുന്നതിന് പുറമെയാണ് പൊലീസ് കാമറകള്‍ തകര്‍ത്തത്. ഡല്‍ഹി ഇരകള്‍ക്ക് കേരള ഘടകം 5,30,74,779 രൂപ പിരിച്ചുനല്‍കിയെന്നും പി.ബി വ്യക്തമാക്കി.
Post Your Comments