Latest NewsKeralaNews

രാത്രിയില്‍ വീടിന്റെ ചുമരില്‍ ചുവന്ന അടയാളം വരച്ചുവെച്ചു : പകല്‍ വീട്ടമ്മയുടെ ആഭരണങ്ങള്‍ പിടിച്ചുപറിയ്ക്കാനായി എത്തി

കോടാലി : രാത്രിയില്‍ വീടിന്റെ ചുമരില്‍ ചുവന്ന അടയാളം വരച്ചുവെച്ചു. പകല്‍ വീട്ടമ്മയുടെ ആഭരണങ്ങള്‍ പിടിച്ചുപറിയ്ക്കാനായി എത്തി. തൃശൂര്‍ മാങ്കുറ്റിപാടത്താണ് സംഭവം. മാങ്കുറ്റിപ്പാടത്ത് ചുമരില്‍ സംശയാസ്പദ രീതിയില്‍ ചിഹ്നം വരച്ചിട്ട വീട്ടില്‍ പകല്‍ വീട്ടമ്മയെ ആക്രമിച്ച് വള പിടിച്ചുപറിച്ചു. മാമ്പിലായില്‍ സുധാകരന്റെ ഭാര്യ ഷീലയുടെ വളയാണു നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9ന് ആണു സംഭവം. മോട്ടര്‍ഷെഡിനു ചുറ്റും ചവര്‍ അടിക്കുകയായിരുന്ന ഷീലയുടെ വായും മൂക്കും എന്തോ ദ്രാവകം പുരട്ടിയ പഞ്ഞികൊണ്ട് പൊത്തി ആക്രമിച്ച് ഇടതു കയ്യിലെ വള ഊരിയെടുക്കുകയായിരുന്നു.

മോതിരം ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളം കേട്ട് മകന്‍ രാഹുല്‍ ഓടിയെത്തി. ഇതിനിടെ മോഷ്ടാവ് ഓടിപ്പോയി. ബോധം നഷ്ടപ്പെട്ട ഷീലയെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മോട്ടര്‍ഷെഡിന്റെ പിറകില്‍ മോഷ്ടാവിന്റെ കാല്‍പാടുകളുണ്ട്. 3 ദിവസം മുന്‍പ് ഷീലയുടെ മാല പൊട്ടിച്ചെടുക്കാന്‍ പിടിവലി നടന്നിരുന്നു. പൊട്ടിയ മാല പിന്നീട് സമീപത്തു നിന്നു ലഭിച്ചു. തൊട്ടടുത്ത ദിവസം വീടിന്റെ ചുമരില്‍ ആരോ ചുവന്ന നിറത്തില്‍ 2 എന്നെഴുതി വൃത്തം വരച്ചിരുന്നു.

ഇതേ തുടര്‍ന്ന് വീടിനു പുറത്ത് സിസിടിവി സ്ഥാപിച്ചു. എന്നാല്‍, ഇന്നലത്തെ പിടിച്ചുപറി ക്യാമറയില്‍ പതിഞ്ഞില്ല. സംഭവസ്ഥലം വീടിന് അല്‍പം അകലെയായതും മരങ്ങളുടെ മറയും ആണു കാരണം. വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി

shortlink

Post Your Comments


Back to top button