![share market](/wp-content/uploads/2019/04/share-market.jpg)
മുംബൈ : കൊറോണ വ്യാപനത്തിൽ, ഓഹരി വിപണിയിൽ ആശങ്ക തുടരുന്നു. വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ തന്നെ വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 1722 പോയിന്റ് താഴ്ന്നു 32380ലും നിഫ്റ്റി 479 പോയിന്റ് താഴ്ന്നു 9475ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 190 ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 730 ഓഹരികള്‍ നഷ്ടത്തിലാണ്. 62 ഓഹരികള്‍ മാറ്റമില്ല.യെസ് ബാങ്കാണ് നേട്ടത്തിലുള്ളത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ, ഡിഎല്‍എഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
അതിനിടെ വിപണി ഉത്തേജനത്തിന്റെ ഭാഗമായി യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് പൂജ്യം ശതമാനത്തിലേയ്ക്ക് കുറച്ചു. പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നതിനുമായി 700 ബില്യണ്‍ ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചു.
Post Your Comments