ഓറഞ്ച് എല്ലാവര്‍ക്കും പ്രിയപ്പെട്ട ഫലമാണ്. ഇക്കാര്യം കൂടിയറിയുമ്പോള്‍ ആ ഇഷ്ടം കൂടും. ഓറഞ്ച് ജ്യൂസിന് പൊണ്ണത്തടി ഇല്ലാതാക്കാനും ഹൃദ്രോഗ, പ്രമേഹ സാധ്യത കുറയ്ക്കാനും കഴിവുണ്ടെന്ന് പഠനം.
ഓറഞ്ചിലും ടാന്‍ജെറൈനിലും ഉള്ള നോബിലെറ്റിന്‍ (nobiletin) എന്ന തന്മാത്ര വളരെ വേഗം പൊണ്ണത്തടി കുറയ്ക്കുമെന്നും പാര്‍ശ്വഫലങ്ങളെ ഇല്ലാതാക്കുമെന്നും ഒന്‍ടാറിയോയിലെ വെസ്റ്റേണ്‍ സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.
പഠനത്തിനായി കൊഴുപ്പും കൊളസ്‌ട്രോളും കൂടിയ ഭക്ഷണം നല്‍കിയ എലികള്‍ക്ക് നോബിലെറ്റിനും നല്‍കി. ഇവ കൊഴുപ്പു കൂടിയതും കൊളസ്‌ട്രോള്‍ കൂടിയതുമായ തീറ്റ നല്‍കിയ എലികളേക്കാള്‍ മെലിഞ്ഞതായും ഇന്‍സുലിന്‍ പ്രതിരോധം കുറഞ്ഞതായും കണ്ടു.
പൊണ്ണത്തടിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള എലിയില്‍ നോബിലെറ്റിന്‍ നല്‍കിയപ്പോള്‍ പൊണ്ണത്തടിയുടെ ലക്ഷണങ്ങള്‍ റിവേഴ്‌സ് ചെയ്തതായി കണ്ടു.
നോബിലെറ്റിന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. അടുത്ത പടിയായി മനുഷ്യനില്‍ പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് ഗവേഷകര്‍. നോബിലെറ്റിസിന് പോസിറ്റീവ് ആയ മെറ്റബോളിക് ഗുണങ്ങള്‍ മനുഷ്യനിലും ഉണ്ടോ എന്നറിയുകയാണ് ലക്ഷ്യം.
പൊണ്ണത്തടിയും അതുമായി ബന്ധപ്പെട്ട ഉപാപചയ രോഗങ്ങളും നമ്മുടെ ആരോഗ്യസംവിധാനത്തിന് ഒരു വലിയ ഭാരം തന്നെയാണ്. പുതിയ ചികിത്സാരീതികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ റോബോര്‍ട്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മുറേഹഫ് പറയുന്നു.
ഓറഞ്ചിന്റെ ഗുണങ്ങള്‍ വെളിപ്പെടുത്തുന്ന ഈ പഠനം ലിപ്പിഡ് റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
Post Your Comments