Latest NewsNewsFootballSports

പുറത്തു വരുന്ന വാര്‍ത്തള്‍ വ്യാജം ; പ്രതികരണവുമായി സിആര്‍7 ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്‌മെന്റ്

ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്‌ബോളറും ഫുട്‌ബോള്‍ ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് പെസ്റ്റാന സിആര്‍7 ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം വിവാദത്തില്‍ റൊണാള്‍ഡോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഞങ്ങള്‍ ഹോട്ടലുകള്‍ നടത്തുകയാണ്. അവയെ ആശുപത്രികളാക്കി മാറ്റുന്നില്ല. എങ്ങനെയായിരുന്നോ അങ്ങനെ തന്നെ തുടരും. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്ന് നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും ലിസ്ബണിലെ ഹോട്ടലിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ ഹോട്ടലുകള്‍ താല്‍ക്കാലിക ആശുപത്രികളാക്കുന്നുവെന്നും ഈ ആശുപത്രികളില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങിയ സ്റ്റാഫുകളുടെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ താരം വഹിക്കുമെന്നും സ്പാനിഷ് മാധ്യമമായ മാര്‍സയാണ് വാര്‍ത്ത നല്‍കിയത്. പിന്നീട് ആ വാര്‍ത്ത അവര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പെട്ടെന്നു തന്നെ വ്യാപകമായി പരന്നിരുന്നു. ഇതോടെയാണ് ഹോട്ടല്‍ മാനേജ്‌മെന്റ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button