റിയാദ് : കോവിഡ് 19 സൗദിയില്‍ വ്യാപിയ്ക്കുന്നു. ഇതോടെ കൊറോണയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ ശക്തമായ നടപടികളെടുക്കുന്നു. എല്ലാ മേഖലയിലും നിയന്ത്രണങ്ങള്‍ ശക്തം ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രതിരോധ, മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനകാര്‍ക്ക് 16 ദിവസത്തെ അവധിയാണ് നല്‍കിയിരിക്കുന്നത് അഭ്യന്തര മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതി നുമുള്ള നടപടികളാണ് കൈകൊള്ളുന്നത്. ലോകാരോഗ്യ സംഘടനതന്നെ ഒരു ആഗോള പാന്‍ ഡെമിക് ആയി കൊവിഡ് 19 നെ പ്രഖാപിച്ചു കഴിഞ്ഞു നിലവില്‍ 149 രാജ്യങ്ങളില്‍ കൊറോ ണയുടെ പിടിയിലാണ്.സൗദിയില്‍ വിമാന സര്‍വീസ് ഉള്‍പ്പടെ നിര്‍ത്തലാക്കികൊണ്ട് എല്ലാ മേഖലയിലും ശക്തമായ നിയന്ത്രണം വിവിധ വകുപ്പുകള്‍ നടപ്പാക്കി കഴിഞ്ഞു. രണ്ടാഴ്ച്ച ത്തേക്കാണ് എല്ലാ നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുള്ളത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രയങ്ങല്‍ക്കനുസരിച്ചു ഓരോ നിമിഷവും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്
ആരോഗ്യം, സുരക്ഷ, സൈനിക മേഖലകള്‍, ഇ-സെക്യൂരിറ്റി സെന്റര്‍, വിദ്യാഭ്യാസ മേഖലയിലെ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങല്‍ക്കുമാണ് (16) ദിവസത്തേക്ക് അവധി നല്‍കിയിട്ടുള്ളത് വാണിജ്യ വിപണികളും മാളുകളും അടച്ചിടണം, ഫാര്‍മ സികളും ഭക്ഷ്യ, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മുതലായവ പ്രവര്‍ത്തിക്കും, സിനമാശാലകള്‍, സ്‌കൂള്‍, കോളേജ്, പാര്‍ക്കുകള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ ,സ്റ്റേഡിയം അടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
Post Your Comments