Latest NewsNewsFootballSports

കോവിഡ് 19 ബാധിച്ച് ഫുട്‌ബോള്‍ ലോകത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു ; കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

മഡ്രിഡ്: കൊവിഡ് 19 ബാധിച്ച് ഫുട്‌ബോള്‍ ലോകത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 21കാരനായ ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യയെന്ന യുവ ഫുട്‌ബോള്‍ പരിശീലകനാണ് മരിച്ചത്. മലാഗയിലെ അത്‌ലറ്റികോ പോര്‍ട്ടാഡ അല്‍റ്റ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ജൂനിയര്‍ പരിശീലകനായിരുന്നു ഫ്രാന്‍സിസ്‌കോ. കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫ്രാന്‍സിസ്‌കോ. പരിശീലകന്റെ മരണത്തില്‍ ക്ലബ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.

ലുക്കീമിയ രോഗമുള്ള ഫ്രാന്‍സിസ്‌കോയെ കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ ലുക്കീമിയയുണ്ടായിരുന്നതിനാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ആരോഗ്യ ശേഷിയുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button