KeralaLatest NewsNews

കോവിഡ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരോഗ്യനയവുമായി കേന്ദ്ര സര്‍ക്കാര്‍

ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും നിയമം ബാധകം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 പടര്‍ന്ന് പിടിയ്ക്കുന്നു. ഇതോടെ പുതിയ ആരോഗ്യനയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കോവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടു പരിശോധന നടത്താനും രണ്ടും നെഗറ്റീവായാല്‍ മാത്രം ഡിസ്ചാര്‍ജ്ജ് ചെയ്താല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. നെഞ്ചിനുള്ള റേഡിയോഗ്രാഫിക് ക്ളീയറന്‍സും വൈറല്‍ ക്ളീയറന്‍സും സാംപിളുകളില്‍ നെഗറ്റീവായി മാറിയാലേ ഡിസ്ചാര്‍ജ്ജ് നടക്കൂ.

Read Also : കോവിഡ്-19നെ തുടച്ചുനീക്കാന്‍ ഇന്ത്യയും അമേരിക്കയും ; പ്രതിരോധപ്രവര്‍ത്തന രംഗത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകാന്‍ ഇരു രാജ്യങ്ങളും

അതുപോലെ തന്നെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ പെട്ടയാള്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ ആദ്യ പരിശോധന നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവരെയും ഡിസ്ചാര്‍ജ്ജ് ചെയ്യും. എന്നാല്‍ തുടര്‍ന്ന് വരുന്ന 14 ദിവസത്തേക്ക് അവരെ ഡോക്ടറുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ വെയ്ക്കും. രാജ്യത്ത് രോഗികളുടെ എണ്ണം വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 115 ആയി ഉയര്‍ന്നതോടെയാണ് പുതിയ നയം പ്രഖ്യാപിച്ചത്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചത് 107 കേസുകളാണ്. ശനിയാഴ്ച 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 23 പേര്‍ കൂടിയാണ് പുതിയതായി രോഗികളായത്. മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. 34 കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. 24 പേരുമായി കേരളം രണ്ടാമതും 13 പേരുമായി യുപി മുന്നാമതുമാണ്

കോവിഡ് ബാധിച്ച് ഇന്ത്യയില്‍ രണ്ടു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തുടനീളം 4000 പേര്‍ രോഗികളുമായി വിവിധ രീതിയില്‍ സമ്ബര്‍ക്കം പുലര്‍ത്തിയതിന് നിരീക്ഷണത്തിലാണെന്നും മന്ത്രാലയം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button