Latest NewsIndia

ജമ്മു കശ്‌മീരില്‍ ജനസംഖ്യാപരമായ മാറ്റം കൊണ്ടു വരുന്നതിനെ കുറിച്ച് അമിത്ഷാ

ജമ്മു കശ്‌മീരിന്റെ സമഗ്ര വികസനത്തിനു വേണ്ടിയാണു എന്‍.ഡി.എ. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരില്‍ ജനസംഖ്യാപരമായ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയില്‍ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ്‌ ഷാ.ജമ്മു കശ്‌മിരിന്‌ എത്രയും വേഗം സംസ്‌ഥാന പദവി നല്‍കുന്നതിനായി എല്ലാ വിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരിന്റെ സമഗ്ര വികസനത്തിനു വേണ്ടിയാണു എന്‍.ഡി.എ. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കോവിഡ്-19 സ്ഥിരീകരിച്ച യുവാവിന്റെ വീടിനു സമീപത്തെ വീട്ടില്‍ മരിച്ചയാളുടെ പരിശോധനാഫലം പുറത്ത്

മൂന്നു നാലുമാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ മാറ്റം കണ്ടുതുടങ്ങും.-അമിത്‌ ഷാ പറഞ്ഞു.ജമ്മു കശ്‌മീരിലെ അപ്‌നി പാര്‍ട്ടിയുടെ പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രസിഡന്റ്‌ അല്‍താഫ്‌ ബുഖാരിയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘമാണ്‌ ആഭ്യന്തരമന്ത്രാലയത്തിലെത്തി അമിത്‌ ഷായെ കണ്ടത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button