Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ ജലവിതരണ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം : ഒരാൾക്ക് പരിക്കേറ്റു

റിയാദ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ മുനിസിപ്പൽ ജലവിതരണ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം ആലത്തൂർപടി മേൽമുറി സ്വദേശി മൂസ കുഴിക്കണ്ടനാണ് (49) മരിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽജില്ല എന്ന സ്ഥലത്ത് ശനിയാഴ്ച രാവിലെയായിരുന്നു  അപകടം.  ട്രക്ക് ഓടിക്കുകയായിരുന്ന മൂസ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Also read : ഇന്ത്യന്‍ പൗരന്മാരെ പരിശോധിക്കാന്‍ വിസമ്മതിച്ച ഇറാനു ശക്തമായ മറുപടി കൊടുത്ത് ഇന്ത്യ, ലാബ് സഹിതം ടെഹ്റാനിലെത്തിച്ച്‌ പരിശോധിച്ച്‌ പൗരന്മാരെ നാട്ടിലെത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കൂടെയുണ്ടായിരുന്ന ബംഗ്ലാദേശി പൗരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അൽഖുവൈയ്യ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 26 വർഷമായി അൽജില്ല മുനിസിപ്പാലിറ്റിയിൽ ഡ്രൈവറാണ് മൂസ. ഒമ്പത് മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി മടങ്ങിയെത്തിയത്. പിതാവ്: സി.കെ. അബൂബക്കർ. ഭാര്യ: ഷെരീഫ. നാല് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button