റിയാദ് : സൗദിയിൽ കോവിഡ് -19 വൈറസ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. പുതുതായി 17 പേരിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ ശനിയാഴ്ച വൈകുന്നേരത്തോടെ രോഗ ബാധിതരുടെ എണ്ണം 103 ആയി ഉയർന്നു. കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ മൂന്നും അൽഹസയിൽ ഒന്നും റിയാദിൽ പത്തും ജിദ്ദയിൽ ഒന്നുമായി 15 സൗദി പൗരന്മാർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
Also read : കൊറോണയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ് തീവ്രവാദ സംഘടന : ഭീകരരുടെ കൊറോണപ്പേടി ഇങ്ങനെ.
റിയാദിൽ അമേരിക്ക, ഫ്രാൻസ് പൗരന്മാരായ ഓരോരുത്തരില്‍ വീതവും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇവരെ അതാതിടങ്ങളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരിലെ ബാക്കിയാളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐസൊലേഷൻ വാർഡുകളിൽ തുടരുന്നു. സൗദി പൗരന്മാർക്ക് പുറമെ, രണ്ട് അമേരിക്കക്കാരും ഓരോ ബംഗ്ലാദേശ്, ഫ്രഞ്ച് പൗരന്മാരും ബാക്കി ഈജിപ്ഷ്യൻ പൗരന്മാരുമാണ് ചികിത്സയിലുള്ളത്.
അതേസമയം ഒരാൾക്ക് രോഗം ,പൂർണമായും ഭേദമായി എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. . കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശി ഹുസൈൻ അൽസറാഫിയാണ് കോവിഡ്-19 വൈറസ് ബാധയിൽ നിന്നും വിമുക്തി നേടി ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയത്.
Post Your Comments