KeralaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയി ; ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

കൊച്ചി: എറണാകുളം പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. മട്ടാഞ്ചേരി സ്വദേശി 23കാരനായ ജെ എസ് അരുണ്‍ ആണ് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്ന് അറസ്റ്റിലായത്.വിവാഹിതനായിരുന്ന അരുണ്‍ ഒളിവില്‍ കഴിയവേ വേളാങ്കണ്ണി സ്വദേശിയായ യുവതിയെ വിവാഹവും കഴിച്ചിരുന്നു.

2018ലാണ് കേസിന് ആസ്പദമായ സംഭവം. കോതമംഗലം, പോത്താനിക്കാട് ഭാഗങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ജെ എസ് അരുണ്‍ അവിടെ നിന്നും പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. 2019ല്‍ പെണ്‍കുട്ടി പോത്താനിക്കാട് പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് അരുണ്‍ വേളാങ്കണ്ണിയിലുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. ഇതോടെ പോത്താനിക്കാട് സി ഐ നോബിള്‍ മാനുവലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വേളാങ്കണ്ണിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി മറ്റൊരു പേരില്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button