ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനസംഖ്യാനിയന്ത്രണത്തിന് നിയമം കൊണ്ടുവരാനുള്ള കേന്ദ്രതീരുമാനത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണ. കേന്ദ്രനിലപാടിന് പിന്തുണയുമായി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്വിയാണ് രംഗത്തുവന്നിരിക്കുന്നത്. . ഇത് സംബന്ധിച്ച് പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അദ്ദേഹം സ്വകാര്യബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ വിലക്കണമെന്നാണ് ബില്ലിലുള്ളത്. സ്വകാര്യ ബില്ലുകള്‍ പൊതുവെ നിയമമാകാറില്ലെങ്കിലും വിഷയം രാജ്യത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഉപകരിക്കുമെന്നത് പ്രധാന നേട്ടമാണ്.
Read Also : രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ ലോക്സഭാ, രാജ്യസഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് ബില്ല് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ ഗ്രൂപ്പ് എ തസ്തികകള്‍ അനുവദിക്കരുത്. സ്ഥാനക്കയറ്റത്തിനും നിയന്ത്രണമേര്‍പ്പെടുത്തണം. ഒരു കുട്ടി മാത്രമുള്ള ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് ആണ്കുട്ടിയാണെങ്കില് വന്ധ്യംകരണത്തിന് അറുപതിനായിരവും പെണ്‍കുട്ടിയാണെങ്കില്‍ ഒരു ലക്ഷം രൂപയും നല്‍കണമെന്നാണ് ബില്ലില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന വ്യവസ്ഥകള്‍
രണ്ട് കുട്ടികള്‍ മാത്രമെന്ന നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ബില്ലില്‍ പറയുന്നുണ്ട്.
Post Your Comments