ടെഹ്റാന്‍: ലോകം മുഴുവനും വ്യാപിച്ച വൈറസ് ഒടുവില്‍ ഇറാനേയും കീഴടക്കി. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടത് ആദ്യം ചൈനയിലാണെങ്കിലും ഇപ്പോള്‍ അതിവേഗം വ്യാപിക്കുന്നത് ഇറ്റലിയിലും ഇറാനിലുമാണ്. ഇറ്റലിയെ സഹായിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രംഗത്തുണ്ടെങ്കിലും ഇറാന്റെ കാര്യം മറിച്ചാണ്. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ നേരത്തെ മരുന്ന് ക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഈ വേളയിലാണ് കൊറോണ വ്യാപിച്ചത്. 600ലധികം പേര്‍ ഇറാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. ഒരു രാജ്യവും ഇറാനെ സഹായിക്കാനെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സഹായം തേടി ഇന്ത്യയെ ബന്ധപ്പെട്ടിരിക്കുകയാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മറ്റു ചിലരോടും അദ്ദേഹം സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.
ഇന്ത്യ സഹായിക്കണം കൊറോണ വൈറസ് രോഗം തുടച്ചുനീക്കാന്‍ ഇന്ത്യ സഹായിക്കണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മോദിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം അതിര്‍ത്തികള്‍ കടന്ന് അതിവേഗം വ്യാപിക്കുമ്പോള്‍ ഒറ്റയ്ക്കുള്ള പരിശ്രമം ഗുണം ചെയ്യില്ലെന്നും കൂട്ടമായ ശ്രമങ്ങളാണ് വേണ്ടതെന്നും റൂഹാനി വിശദീകരിച്ചു. ധാര്‍മികതയ്ക്ക് ചേര്‍ന്നതല്ല അമേരിക്കന്‍ ഉപരോധം ഈ വേളയിലും തുടരുന്നത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് രോഗം ഇത്രയും രൂക്ഷമായ രീതിയില്‍ ഇറാനെ പിടിമുറുക്കാന്‍ കാരണം അമേരിക്കന്‍ ഉപരോധമാമെന്നും പ്രസിഡന്റ് പറഞ്ഞു. നിരപരാധികളെ കൊല്ലുകയാണ് അമേരിക്ക ചെയ്യുന്നതെന്നും റൂഹാനി പറഞ്ഞു.
നിയമവിരുദ്ധമായ വഴി രണ്ടു വര്‍ഷമായി അമേരിക്കന്‍ ഉപരോധം തുടരുന്നു. കൊറോണ രോഗം ഇത്രയേറെ പേരുടെ ജീവനെടുത്തിട്ടും ഉപരോധം ഇളവ് ചെയ്യാന്‍ അമേരിക്ക തയ്യാറായിട്ടില്ല. നിയമവിരുദ്ധമായ വഴിയില്‍ ഇറാനെതിരെ ഉപരോധം ചുമത്തിയത് അവസാനിപ്പിക്കണമെന്നും ലോക നേതാക്കള്‍ക്ക് അയച്ച കത്തില്‍ ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടുവെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ അടുത്ത പങ്കാളി ഇന്ത്യ ഇറാന്റെ അടുത്ത പങ്കാളിയാണ്. കശ്മീര്‍, പൗരത്വ നിയമം, ദില്ലി കലാപം എന്നീ വിഷയങ്ങളില്‍ കടുത്ത ഭാഷയില്‍ ഇറാന്‍ പ്രതികരിച്ചിരുന്നുവെങ്കിലും ബന്ധത്തില്‍ കോട്ടം തട്ടിയിട്ടില്ല. അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ലോക നേതാക്കള്‍ക്ക് റൂഹാനി അയച്ച കത്തിന്റെ ഉള്ളടക്കം.
Post Your Comments