ഇടുക്കി: മൂന്നാറിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന് നിർണായക നീക്കങ്ങളുമായി സര്‍ക്കാര്‍. യോഗത്തിലെ തീരുമാനം അനുസരിച്ച് മൂന്നാറിലെ ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു.
ഹോംസ്റ്റേകള്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയിലെ ആനച്ചാലിലും ചിന്നക്കലാലിലും രണ്ട് ദിവസനത്തിനകം അടിയന്തര യോഗം ചേരുകയും ചെയ്യും. മൂന്നാറിലേക്ക് എത്തുന്നവരെ വാഹനങ്ങളില്‍ നിന്ന് ഇറക്കി പരിശോധിച്ച ശേഷം മാത്രമേ വിട്ടയ്ക്കൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരനും സംഘവും താമസിച്ചുവന്നിരുന്ന കെടിസിസിടി കൌണ്ടി എന്ന റിസോര്‍ട്ട് ഇതോടെ അടച്ചിട്ടിട്ടുണ്ട്. റിസോര്‍ട്ടിലുണ്ടായിരുന്ന വിദേശികളെ വിട്ടയച്ചത് കെടിഡിസിയിലെ ഉന്നതന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ജീവനക്കാരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ മൂന്നാര്‍ മേഖലയില്‍ ഊര്‍ജ്ജിതമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ധാരയായിട്ടുള്ളത്. ജീപ്പ് സവാരികള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എംഎം മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ALSO READ: ഇറാനെ വരിഞ്ഞു മുറുക്കി കോവിഡ് 19; മരണ സംഖ്യ ഉയരുന്നതിൽ ഭീതിയോടെ രാജ്യം
അതേസമയം നിലവില്‍ മൂന്നാറിലുള്ള വിദേശികളുടെ സംരക്ഷം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരനും സംഘവും സഞ്ചരിച്ച പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച പരിശോധന നടത്തന്ന ഉദ്യോഗസ്ഥര്‍ ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയയ്ക്കുകയും ചെയ്യും.
Post Your Comments