Latest NewsNewsInternationalTechnology

ഇലക്ട്രോണിക് മാലിന്യ പ്രശ്നം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍

ഇലക്ട്രോണിക് മാലിന്യ പ്രശ്നം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍. ഇതിന്റെ ഭാഗമായി ‘ ഗ്രീന്‍ ഡീല്‍’ എന്നറിയപ്പെടുന്ന വിശാലമായ നയ പരിപാടിയും യൂണിയന്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, സ്മാര്‍ട്ഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമൊരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുവാനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം നിലവിലുള്ള ഉപകരണങ്ങള്‍ പരമാവധികാലം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പിൽ വരുത്തുവാനാണ് ഇതുവഴി മാലിന്യങ്ങള്‍ തടയുവാനുമാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്.

also read : കോവിഡ് 19 സ്ഥിരീകരിച്ച വിനോദസഞ്ചാരി വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു ; വിമാനത്തില്‍ ഉണ്ടായിരുന്നത് 270 പേര്‍

അറ്റകുറ്റപ്പണിയും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്ന ‘ സര്‍ക്കുലാര്‍ എക്കോണമി ആക്ഷന്‍ പ്ലാന്‍’ എന്ന രീതി നടപ്പാക്കാനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അറ്റകുറ്റപ്പണി നടത്തുന്നത് അവകാശമാക്കിമാറ്റാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നതിലൂടെ റിപ്പയര്‍ ചെയ്യുന്നത് കമ്പനികളുടെ ഉത്തരവാദിത്വമായി മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button