തെഹ്‌റാൻ: മഹാമാരിയായ കോവിഡ് 19 ഇറാനെ വരിഞ്ഞു മുറുക്കുകയാണ്. ഇതുവരെ 724 പേരാണ് ഇറാനിൽ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 113 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. അതുപോലെ 1,209 പുതിയ കേസുകളും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തു. 13,938 പേരെ കൊറോണ വൈറസ് ബാധിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു രാജ്യവും ഇറാനെ സഹായിക്കാനെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സഹായം തേടി ഇന്ത്യയെ ബന്ധപ്പെട്ടിരിക്കുകയാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മറ്റു ചിലരോടും അദ്ദേഹം സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്.
കൊറോണ വൈറസ് രോഗം തുടച്ചുനീക്കാന്‍ ഇന്ത്യ സഹായിക്കണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മോദിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം അതിര്‍ത്തികള്‍ കടന്ന് അതിവേഗം വ്യാപിക്കുമ്പോള്‍ ഒറ്റയ്ക്കുള്ള പരിശ്രമം ഗുണം ചെയ്യില്ലെന്നും കൂട്ടമായ ശ്രമങ്ങളാണ് വേണ്ടതെന്നും റൂഹാനി വിശദീകരിച്ചു.
അമേരിക്കന്‍ ഉപരോധം ഈ വേളയിലും തുടരുന്നത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് രോഗം ഇത്രയും രൂക്ഷമായ രീതിയില്‍ ഇറാനെ പിടിമുറുക്കാന്‍ കാരണം അമേരിക്കന്‍ ഉപരോധമാമെന്നും പ്രസിഡന്റ് പറഞ്ഞു. നിരപരാധികളെ കൊല്ലുകയാണ് അമേരിക്ക ചെയ്യുന്നതെന്നും റൂഹാനി പറഞ്ഞു.
ഇന്ത്യ ഇറാന്റെ അടുത്ത പങ്കാളിയാണ്. കശ്മീര്‍, പൗരത്വ നിയമം, ദില്ലി കലാപം എന്നീ വിഷയങ്ങളില്‍ കടുത്ത ഭാഷയില്‍ ഇറാന്‍ പ്രതികരിച്ചിരുന്നുവെങ്കിലും ബന്ധത്തില്‍ കോട്ടം തട്ടിയിട്ടില്ല. അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ലോക നേതാക്കള്‍ക്ക് റൂഹാനി അയച്ച കത്തിന്റെ ഉള്ളടക്കം.
Post Your Comments