Latest NewsNewsFootballSports

വൈ ദിസ് മാന്‍ കാള്‍ഡ് ആസ് എ ജീനിയസ് ; അതിനുള്ള ഉത്തരം ഇതൊക്കെ തന്നെയാണ്

വൈ ദിസ് മാന്‍ കാള്‍ഡ് ആസ് എ ജീനിയസ് എന്ന ചോദ്യത്തിന് കളിക്കാരന്‍ എന്നതിലുപരി വ്യക്തിത്വം കൊണഅടും മറുപടി പറയുന്ന താരമാണ് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.ഇപ്പോള്‍ ഇതാ കൊറോണ വറസ് ലോകമെമ്പാടും ഭീതി പടര്‍ത്തി വളരുന്ന സാഹചര്യത്തില്‍ മാതൃകാപരമായ ഒരു കാര്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലില്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ എല്ലാം തല്‍ക്കാലത്തേക്ക് ആശുപത്രികള്‍ ആക്കി മാറ്റുകയാണ് റൊണാള്‍ഡോ. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

കൊറോണ ബാധിതരെ ചികിത്സിക്കാന്‍ ഈ ആശുപത്രികള്‍ ഉപയോഗിക്കും. മാത്രവുമല്ല അവിടെ പരിശോധിക്കാന്‍ എത്തുന്ന രോഗികളുടെയും ചെലവും ഒപ്പം ഡോക്ടര്‍മാരുടെയും മറ്റു ജോലിക്കാരുടെയും വേതനവുമെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ വഹിക്കും. അതേസമയം ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസിലെ തന്റെ സഹതാരമായ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് റൊണാള്‍ഡോ അടക്കമുള്ള യുവന്റസ് താരങ്ങള്‍ ഐസൊലേഷനിലേക്ക് മാറിയത്. തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്നും വാരിക്കോരി സഹായിച്ചിട്ടുള്ള വ്യക്തിയാണ് റൊണാള്‍ഡോ. ഇപ്പോള്‍ ഇതാ താരം വീണ്ടും തന്റെ ജനതയ്ക്കായി എത്തിക്കുന്നു. ഇതു കൊണ്ടെല്ലാം തന്നെ ക്രിസ്റ്റിയാനോ എന്ന വ്യക്തി ജനങ്ങളില്‍ ഇത്രയേറെ ഇടംപിടിച്ചിരിക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button