
മാഡ്രിഡ് : കോവിഡ് വൈറസ് വ്യാപനം ആശങ്കാജനകമായി വർദ്ധിച്ചതോടെ ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും സ്പെയിനും പൊതു അവധി പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾ ഒഴികെ എല്ലാ മേഖലയിലും അനിശ്ചിത കാലത്തേക്കാണ് പൊതു അവധി പ്രഖ്യാപിച്ചത്. പരമാവധി വീട്ടിനകത്ത് തന്നെ കഴിയാനാണ് ജനങ്ങൾക്കുള്ള നിർദ്ദേശം. അതിനിടെ സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നു റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഇതുവരെ 5,700 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതിൽ പകുതിയിലേറെയും കേസുകൾ മാഡ്രിഡിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനകം 136 പേർ മരണപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസ് ബാധിതരുടെ എണ്ണം അടുത്തയാഴ്ചയോടെ പതിനായിരം കടക്കാൻ സാധ്യതയുണ്ട്. ഇതോടെ രാജ്യത്ത് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Also read : പിതാവ് മരിച്ചിട്ടും സ്വയം ഐസൊലേഷൻ സ്വീകരിച്ചു; ലിനോ ആബേലിന്റെ ത്യാഗത്തെ അഭിനന്ദിച്ച് ഗവർണർ
ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് 156098 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 58219 പേർ മരണപെട്ടു. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി, ഒരു ദിവസം കൊണ്ട് 11പേരാണ് മരിച്ചത്. അതോടൊപ്പം ഇവിടെ കൊവിഡ് ബാധിച്ച യുവതിയുടെ നവജാത ശിശുവിലും രോഗബാധ കണ്ടെത്തി. ഗർഭസ്ഥ ശിശുവിന് അമ്മയിൽ നിന്ന് അണുബാധ ഏൽക്കില്ലെന്നും , ജനനത്തിന് പിന്നാലെയാവാം രോഗബാധയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിലും രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക ഇംഗ്ലണ്ടിലേക്കും അയർലണ്ടിലേക്കും കൂടി യാത്രാ വിലക്ക് ഏർപ്പെടുത്തി.
Post Your Comments