ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധ കൂടുതല്‍ പേരിലേയ്ക്ക്, ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത് ഈ സംസ്ഥാനത്ത്. ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. ഞായറാഴ്ച മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 107 ആയി. കര്‍ണാടകയിലും ഡല്‍ഹിയിലുമായി മരിച്ചവര്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. 16 ഇറ്റാലിയന്‍ പൗരന്മാരും 1 കാനഡ പൗരനും കോവിഡ് ബാധയുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്- 31. കേരളത്തില്‍ 22 പേര്‍ക്കും യുപിയില്‍ 11 പേര്‍ക്കും കോവിഡുണ്ട്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പാക്കിസ്ഥാനിലെ കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇടനാഴി താല്‍ക്കാലികമായി അടച്ചു. ഇന്ത്യയിലെത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാരെയും പരിശോധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
Post Your Comments