ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ വർഗീയതയെന്ന് ആരോപിച്ച എഴുത്തുകാരൻ സക്കറിയയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സുരക്ഷാ പരിശോധനയ്ക്ക് വർഗീയതയെന്ന വ്യാഖ്യാനം നൽകി കൈയ്യടി നേടാനാണ് സക്കറിയ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് ആരോപണവുമായി സക്കറിയ രംഗത്തെത്തിയത്. ഇന്ത്യക്കാർക്ക് ഭൂട്ടാനിലെക്ക് വിസ വേണ്ട. എന്നാൽ പാസ്പോർട്ടിൽ മുദ്ര കുത്തൽ ഉണ്ട്. അതിനുള്ള വരിയിൽ നിൽക്കുമ്പോൾ ഒരു പോലീസുകാരൻ യാത്രക്കാരുടെ പാസ്പോർട്ടുകൾ വാങ്ങി പരിശോധിച്ച് തുടങ്ങി. എന്റെ പാസ്പോർട്ട് വാങ്ങി, തുറന്നു, മറിച്ച് നോക്കി. വീണ്ടും മറിച്ച് നോക്കി. എന്നെ നന്നായി ഒന്ന് നോക്കി. എന്നിട്ട് എന്നെ വരിയിൽ നിന്ന് വിളിച്ചു മാറ്റി ചോദ്യം ചെയ്തു തുടങ്ങി. നിങ്ങൾ പല തവണ ഗൾഫ് രാജ്യങ്ങളിൽ പോയതായി കാണുന്നു. എന്തിനാണ് ഇത്രയധികം തവണ അവിടെ പോയതെന്നും ചോദ്യമുണ്ടായതായി സക്കറിയ പറയുകയുണ്ടായി.
Read also: യെഡിയൂരപ്പയുടെ മകൻ ബിജെപിക്കുള്ളിലെ ‘സൂപ്പർ മുഖ്യമന്ത്രി’ യാകണ്ട; വീണ്ടുമൊരു അജ്ഞാത കത്ത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പൗരത്വ ബില്ലിന്റെയും ദേശീയ പൗരത്വ രജി സ്റ്റ റി ന്റെയും തടങ്കൽ പാള യ നിർമാണ ങ്ങ ളു ടെയും പഛാ ത്തല ത്തിൽ ഒരോർമ്മ കുറിപ്പ്.
ഭരണകൂട സംവിധാനങളുടെ അടിത്തട്ടിൽ വരെ വർഗീയ വിഷം എ ങ നെ കുത്തി നിറ ച്ചിരി ക്കുന്നു എന്നതിന് ഒരുദാ ഹരണ മാണ് എനിക്കുണ്ടായ ഈ അനുഭവം.
ഒരു സുഹൃത്തും ഞാനും ഭൂട്ടാനിലെ ക്ക് പോകാനായി പ ശ്ചിമ ബംഗാളിലെ ബാഗ് ദോഗ്ര വിമാന താവളത്തിൽ എത്തിയതായിരുന്നു. ഇന്ത്യക്കാർക്ക് ഭൂട്ടാനിലെക്ക് വിസ വേണ്ട. എന്നാൽ പാസ്പോർട്ടിൽ മുദ്ര കുത്തൽ ഉണ്ട്. അതിനുള്ള വരിയിൽ നിൽക്കുമ്പോൾ ഒരു പോലീസുകാരൻ യാത്രക്കാരുടെ പാസ്പോർട്ടുകൾ വാങ്ങി പരിശോധിച്ച് തുടങ്ങി. എന്റെ പാസ്പോർട്ട് വാങ്ങി, തുറന്നു, മറിച്ച് നോക്കി. വീണ്ടും മറിച്ച് നോക്കി. എന്നെ നന്നായി ഒന്ന് നോക്കി. എന്നിട്ട് എന്നെ വരിയിൽ നിന്ന് വിളിച്ചു മാറ്റി ചോദ്യം ചെയ്തു തുടങ്ങി.
ഞാൻ ആരാണ്, എന്ത് ചെയ്യുന്നു എന്ന് തുടങ്ങി എന്തിനാണ് ഭു ട്ടാനിൽ പോകുന്നത് എന്നിങ്ങനെ അനവധി ചുഴിഞ്ഞ ചോദ്യങ്ങൾ. ഞാൻ എന്നാലാ വും വിധം വിശദമായി മറുപടി നൽകി. സുഹൃത്തും എന്റെ സഹായത്തിനെത്തി. അവസാനം അ യാ ൾ കാര്യത്തിലെക്ക് കടന്നു. നിങൾ പല തവണ ഗൾഫ് രാജ്യങ്ങളിൽ പോയതായി കാണുന്നു. എന്തിനാണ് ഇത്രയധികം തവണ അവിടെ പോയത്? ഗൾഫ് മലയാളി സംഘടനകളുടെ ക്ഷണങ്ങളെ പറ്റി ഞാൻ വിശദീകരിച്ചു. അത് വിശ്വാസ്യ മല്ല എന്നായിരുന്നു അയാളുടെ ഉത്തരം. ഗൾഫിൽ പോകുന്നത് ഒരു കുറ്റമാണോ എന്ന് ഞാൻ ചോദിച്ചു. എങ്കിൽ കേരളത്തിലുള്ള കുറച്ചു ലക്ഷം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനി കളെയും നിങൾ പിടി കൂ ടേണ്ടി വരുമല്ലോ. അയാൾക്ക് ഉത്തരമില്ല.
ഗൾഫിൽ ആർഎസ്എസ് ശാഖ കൾ നടത്തുന്നവരെ എന്ത് ചെയ്യും എന്ന് ഞാൻ ചോദിച്ചില്ല. നിങ്ങൾക്കെന്താണ് വേണ്ടത് ഞാൻ ചോദിച്ചു. അത് അയാൾ പറയുന്നില്ല. എനിക്ക് കാര്യം മനസ്സിലായി. എന്റെ ക്രിസ്ത്യൻ പേരും മലയാളി പശ്ചാത്തലവും ഗൾഫിലേക്കുള്ള യാത്രകളും കൂട്ടിവായിച്ചപ്പോൾ അയാളിൽ ഭരണകൂടം മുദ്രണം ചെയ്തി രുന്ന വർഗീയ മസ്തിഷ് കം ഉണർന്നു. മലയാളി എന്നാൽ കമ്മ്യൂണിസ്റ്റ്; കൂടാതെ ഒരു ക്രിസ്ത്യാനി. ക്രിസ്ത്യാനി പ്രശ്നക്കാര നാണ്. ഒരു പക്ഷെ ജിഹാദി യും ആയിരിക്കാം. അതാണല്ലോ ഇത്രയേറെ ഗൾഫ് യാത്രകൾ കാണിക്കുന്നത്. എന്നാല് ഞാൻ മുസ്ലിം അല്ല താനും. ഈ പരസ്പരബന്ധ മില്ലാത്ത ഘടക ങളെ കൂട്ടിച്ചേർത്ത് അടയാള പ്പെടുത്തുന്ന ഒരു നിർവചനം അയാളുടെ ഔദ്യോഗിക വർഗീയ പരിശീലനം നൽകിയിട്ടില്ല താനും.
മതവും ജാതിയും പേരും ജന്മസ്‌ഥ ലവും വസ്ത്രവും ഭാഷയും നോക്കി പൗരന്മാരെ അനഭി മതരെന്നോ അപകട കാരികൾ എന്നോ തരം തിരിക്കുന്ന കുപ്രസിദ്ധമായ നട പടി, profiling, ആണ് അയാൾ ചെയ്യുന്നത്. അയാളുടെ നോട്ടത്തിൽ എന്റെ പേരിൽ കാണുന്ന മതവും, ഞാൻ മലയാളി ആയിരിക്കുന്നതും എന്റെ ഗൾഫ് യാത്രകളും കാണിക്കുന്നത് ഒരു അപകട കാരിയെ ആണ്. ടെറ റി സ്റ്റ് ആവാം വെറും ദേശ ദ്രോഹി മാത്രം ആവാം. എന്നാൽ അയാൾക്ക് എന്നെ കൃത്യമായി ചാപ്പ കുത്താൻ കഴിയുന്നില്ല താനും. എന്റേതു ഒരു മുസ്ലിം പേര് ആയിരുന്നു എങ്കിലോ!
എന്റെ യാത്ര തടയാനുള്ള ധൈര്യം അയാൾക്ക് ഇല്ല താനും. എന്റെ സുഹൃത്തിനെ അടുത്ത് വിളിച്ച് കുറെ സമയം എന്നെ പറ്റി ചോദ്യം ചെയ്തു. അവസാനം പാസ്പോർട്ടിൽ മുദ്ര കുത്തി കിട്ടി. പക്ഷേ വിമാനത്തിലെ ക്ക് ഞാൻ യാത്ര യാവും വരെ അയാൾ ഒളിഞ്ഞു നിന്ന് എന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. എനിക്ക് അയാളോട് സഹതാപ മെ തോന്നിയുള്ളൂ. കാരണം അയാൾ വർഗീയ വിഷം തീണ്ടിയ മറ്റൊരു നിർഭാഗ്യ വാനാണ്. പക്ഷേ ഒന്ന് മറക്കേണ്ട. ഭരണകൂടം മസ്തിഷ്ക പ്രക്ഷാളനം ചെയ്ത ഇത്തരം ഒരു മനുഷ്യന് ഒരു ജന സമൂഹത്തെ തന്നെ കൊലക്ക് കൊടുക്കുവാനുള്ള ശേഷിയുണ്ട്. ഇയാളെ പോലെ യുള്ളവരായിരുന്നു ഹിറ്റ്ലറുടെ പൈശാചിക ങ്ങളായ യഹൂദോന്മൂല ന ക്യാംപുകൾ അതീവ കാ രൃ ക്ഷ മത യോടെ നടത്തിയത്.
ഭരണ കൂടത്തിന്റെ വർഗീയത യേ ക്കാൾ ഭീകരമായ ഒരു ദുരവസ്ഥ ഒരു രാഷ്ട്രത്തിന് ഉണ്ടാവാനില്ല. അത്യാവ ശ്യവും ഐതി ഹാസികവുമായ ഒരു തിരുത്ത് ആ രാഷ്ട്രം ആവശ്യ പ്പെടുന്ന്.
Post Your Comments