Latest NewsIndia

വിശ്വാസവോട്ട് വൈകിപ്പിക്കാൻ കമൽനാഥിന്റെ ശ്രമം, എംഎൽഎമാർക്കെതിരെ കേസുകൾ കുത്തിപ്പൊക്കാനും നീക്കം : നിലപാടിൽ ഉറച്ച് ബിജെപി

വിമതരെ സമ്മർദ്ദത്തിലാക്കി തിരികെ കൊണ്ടുവരാനുള്ള കോൺഗ്രസിന്റെ തന്ത്രമായാണ് വിലയിരുത്തൽ.

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിലെ വിമതരെ കൂടെ നിര്‍ത്തിയ ബിജെപി നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടണമെന്ന് അവര്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ നിയമസഭാ സമ്മേളനം ചേരാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം വിമതരെ സമ്മർദ്ദത്തിലാക്കി തിരികെ കൊണ്ടുവരാനുള്ള കോൺഗ്രസിന്റെ തന്ത്രമായാണ് വിലയിരുത്തൽ. ബിജെപിക്ക് മധ്യപ്രദേശ് നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയുണ്ട്.

ബിജെപി അംഗങ്ങള്‍ കുറയാതിരുന്നാല്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വിശ്വാസ വോട്ട് വൈകിപ്പിക്കാനാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ശ്രമം. അതിനാണ് കൊറോണ വൈറസ് ഭീതി അവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.നിയമസഭാ സമ്മേളനം വൈകിപ്പിച്ചാല്‍ വിമതര്‍ നിലപാട് മാറ്റുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. എന്നാല്‍ റിസോര്‍ട്ട് രാഷ്ട്രീയമാണ് ബിജെപി ഇവിടെ പയറ്റുന്നത്. പല എംഎല്‍എമാര്‍ക്കുമെതരായ കേസുകള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ശ്രമം.

22 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് അംഗബലം 92 ആയി കുറയും. നാല് സ്വതന്ത്രര്‍ ഉള്‍പ്പെടെ 100 എംഎല്‍എമാര്‍ നിയമസഭാ കക്ഷി യോഗത്തിന് എത്തിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേസമയം, വിമതരും ബിഎസ്പി, എസ്പി എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാത്തത് കോണ്‍ഗ്രസിന് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button