Latest NewsKeralaNews

കോവിഡ് 19 ന്റെ ഭീതി : പനി ബാധിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല : ബന്ധുക്കളാരും തിരിഞ്ഞ് നോക്കിയില്ല

കൊച്ചി: കോവിഡ് 19 ന്റെ ഭീതി, പനി ബാധിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല . ബന്ധുക്കളാരും തിരിഞ്ഞ് നോക്കിയില്ല. പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശങ്കകള്‍ക്കൊടുവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സമീപത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോകാത്ത സാഹചര്യത്തിലാണ് ആലപ്പുഴ സ്വദേശിയായ സത്യരാജിന്റെ മൃതദേഹം കളമശേരിയില്‍ സംസ്‌കരിച്ചത്.

വ്യാഴാഴ്ച വൈകീട്ടാണ് കരിങ്ങാംതുരുത്തിലെ വാടക വീട്ടില്‍ സത്യരാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് മരിച്ചെന്ന ഭീതിയില്‍ നാട്ടുകാര്‍ ആരും രണ്ടുദിവസവും വീടിന് സമീപത്തേക്ക് അടുത്തില്ല. ഇന്നലെ രാവിലെ 9ന് വരാപ്പുഴ പൊലീസ്, ആലങ്ങാട് പഞ്ചായത്ത് അംഗം എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം വീട്ടില്‍ നിന്ന് നീക്കി. മെഡിക്കല്‍ സംഘം സ്ഥലത്തെത്തി രക്തം പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button