Latest NewsKeralaNews

തിരുവനന്തപുരത്ത് ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞിട്ടില്ല

തിരുവനന്തപുരം•കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാതാണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടർ നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന പ്രചാരണം ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നതായും ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ ബീച്ചുകളിലും ഷോപ്പിംഗ് മോളുകളിലും സന്ദർശന വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ബ്യൂട്ടി പാർലറുകൾ ,ജിം തുടങ്ങിയവ കഴിയുന്നതും നിയന്ത്രണം പാലിക്കണം. ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണം. എന്നാൽ അനാവശ്യ ഭീതി പരത്തരുതെന്നും കളക്ടർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button